SC Promoter Vacancy : പട്ടികജാതി വികസന വകുപ്പിൽ എസ്.സി. പ്രമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Feb 12, 2022, 09:31 AM IST
SC Promoter Vacancy : പട്ടികജാതി വികസന വകുപ്പിൽ എസ്.സി. പ്രമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Synopsis

18 നും 30 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫിസുകളിൽ (promoter post) പ്രമോട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിൽ താമസിക്കുന്നവരാകണം.

എന്നാൽ യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നവരെയും പരിഗണിക്കും. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 നു മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് പട്ടികജാതി വികസന ഓഫിസുകളുമായി ബന്ധപ്പെടണം.

വാക്ക്- ഇന്‍- ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു. കാരറടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡുമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 2021 ന് 39 വയസ്സ് കഴിയരുത്. എസ്.സി, എസ്.റ്റി, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി ഫെബ്രുവരി 19 ന് 11 മണിക്ക് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് മാനേജര്‍ അറിയിച്ചു. താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2846633,9847745135.

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ