എസ് സി വിദ്യാർത്ഥികളിൽ നിന്നും മെറിറ്റോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Dec 26, 2020, 01:26 PM IST
എസ് സി വിദ്യാർത്ഥികളിൽ നിന്നും മെറിറ്റോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Synopsis

മെഡിക്കൽ, എഞ്ചിനിയറിംഗ്, ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക്, ഗവേഷണ വിദ്യാർത്ഥികൾ, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സർവ്വകലാശാല റഗുലർ കോഴ്‌സ്, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള എൻട്രൻസ് കോച്ചിംഗ് എന്നിവ പഠിക്കുന്ന എസ് സി  വിദ്യാത്ഥികൾക്ക് അപേക്ഷിക്കാം.   

തൃശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും മെറിറ്റോറിയൽ സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, എഞ്ചിനിയറിംഗ്, ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക്, ഗവേഷണ വിദ്യാർത്ഥികൾ, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സർവ്വകലാശാല റഗുലർ കോഴ്‌സ്, പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള എൻട്രൻസ് കോച്ചിംഗ് എന്നിവ പഠിക്കുന്ന എസ് സി  വിദ്യാത്ഥികൾക്ക് അപേക്ഷിക്കാം. 

അപേക്ഷ നിശ്ചിത പ്രെഫോർമയിൽ തയ്യാറാക്കി ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, ബാങ്ക് അക്കൗണ്ട് കോപ്പി, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ 2021 ജനുവരി 10ന് ലഭ്യമാക്കണം. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും കൊടകര ബ്ലോക്ക് ഓഫീസിലും ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും കൊടകര, പുതുക്കാട്, മറ്റത്തൂർ, വരന്തരപ്പിള്ളി, നെന്മണിക്കര, അളഗപ്പനഗർ, തൃശൂർ എന്നീ പഞ്ചായത്ത് ഓഫീസുകളിലും ലഭ്യമാകും. ഫോൺ - 8301863310, 9400551613, 8113078580

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍