
കൊല്ലം: കേരളത്തിലുടനീളം 34 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് ഏർപ്പെടുത്തിയ നാലാമത് ഗുരുരത്ന പുരസ്‌കാരത്തിന് സ്‌കൂൾ, കോളജ് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷകൾ വിശദ വിവരങ്ങളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഗോപിനാഥ് മഠത്തിൽ, സെക്രട്ടറി, അവാർഡ് നിർണയ സമിതി, വൈ.ജി.എം. ട്രസ്റ്റ് ഓഫീസ് ജി.വൈ. ബിൽഡിംഗ്, പുലമൺ കൊട്ടാരക്കര-691531 എന്ന വിലാസത്തിൽ രജിസ്‌റ്റേർഡായോ സ്പീഡ് പോസ്റ്റായോ 2026 ഒക്ടോബർ 25 ന് മുൻപ് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 9497175110 എന്ന നമ്പറില്‍ ബന്ധപ്പെടുക.