ദേശീയ ജല പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു; ഫെബ്രുവരി 10നകം

Web Desk   | Asianet News
Published : Jan 11, 2021, 03:52 PM IST
ദേശീയ ജല പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു; ഫെബ്രുവരി 10നകം

Synopsis

രാജ്യത്തെ അഞ്ച് സോണുകളാക്കി ഒരോ സോണിലും വെവ്വേറെ പുരസ്‌ക്കാരങ്ങൾ നൽകും. 

തിരുവനന്തപുരം: കേന്ദ്ര ജൽശക്തി മന്ത്രാലയത്തിലെ ജലവിഭവ-നദീ വികസന വകുപ്പിന്റെ മൂന്നാമത് ദേശീയ ജല പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജല സംരക്ഷണ-ജല മാനേജ്‌മെന്റ് മേഖലകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത്, നഗരസഭ, മീഡിയ, സ്‌കൂൾ, സന്നദ്ധ സംഘടന, വ്യവസായ സ്ഥാപനം എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങൾ നൽകുക. 

രാജ്യത്തെ അഞ്ച് സോണുകളാക്കി ഒരോ സോണിലും വെവ്വേറെ പുരസ്‌ക്കാരങ്ങൾ നൽകും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ ഫെബ്രുവരി 10നകം അപേക്ഷിക്കണം. വിശദ വിവരണങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.mowr.gov.in, www.cgwb.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസുകളിൽ വിവരങ്ങൾ ലഭിക്കും.  

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു