സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ

Published : Dec 25, 2025, 12:09 PM IST
Sanskrit University

Synopsis

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 55% മാര്‍ക്കോടെ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. യു. ജി. സി റഗുലേഷന്‍ 2018 പ്രകാരമായിരിക്കും നിയമനം. പ്രായപരിധി 60 വയസ്സ്. എസ്. സി/എസ്. ടി വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസ് 500/- രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750/- രൂപയുമായിരിക്കും. അവസാന തീയതി ഡിസംബർ 31. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം
പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി