ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

Published : Dec 24, 2025, 05:43 PM IST
Arogya Keralam

Synopsis

ഓഡിയോമെട്രിക് അസിസ്റ്റന്റ്, റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജിസ്റ്റ്, ഡെന്റല്‍ സര്‍ജന്‍, ഡെവലപ്‌മെന്റല്‍ തെറാപിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവയാണ് തസ്തികകള്‍. 

തിരുവനന്തപുരം: ആരോഗ്യ കേരളത്തില്‍ വിവിധ തസ്തികളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഓഡിയോമെട്രിക് അസിസ്റ്റന്റ്, റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജിസ്റ്റ്, ഡെന്റല്‍ സര്‍ജന്‍, ഡെവലപ്‌മെന്റല്‍ തെറാപിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി/ഡിപ്ലോമ ഇന്‍ ഹിയറിങ് ലാംഗ്വേജ് ആന്‍ഡ് സ്പീച്ച് യോഗ്യതയും ആര്‍.സി.ഐ രജിസ്‌ട്രേഷനുമാണ് ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്കാവശ്യം. റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജി കോഴ്‌സ്, ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് രജിസ്ട്രേഷന്‍, കൊബാള്‍ട്ട് മെഷീനിലെ പ്രവൃത്തിപരിചയം അഭികാമ്യം.

ഡെന്റല്‍ സര്‍ജന്‍ തസ്തികയിലേക്ക് ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറിബിരുദവും സംസ്ഥാന ഡെന്റല്‍ കൗണ്‍സിലില്‍ സ്ഥിരം രജിസ്‌ട്രേഷനുമാണ് വേണ്ടത്. ഡെവലപ്മെന്റല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ/ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റില്‍ ഡിപ്ലോമയും ഫോളോ-അപ്പ് ക്ലിനിക്കില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മോഡേണ്‍ മെഡിസിനില്‍ ബിരുദം, മെഡിക്കല്‍ കൗണ്‍സിലില്‍ സ്ഥിരം രജിസ്ട്രേഷന്‍ എന്നിവ ഉണ്ടാവണം. അപേക്ഷകള്‍ ജനുവരി അഞ്ചിന് വൈകിട്ട് നാലിനകം എന്‍.എച്ച്.എം ഓഫീസില്‍ നേരിട്ടോ തപാലായോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കാം.

PREV
Read more Articles on
click me!

Recommended Stories

ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു
ഡി.എൽ.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു