സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ ഒഴിവ്; അപേക്ഷിക്കാനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 5

Published : Aug 08, 2023, 01:18 PM IST
സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ ഒഴിവ്; അപേക്ഷിക്കാനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 5

Synopsis

സൂപ്പർവൈസറി തസ്തികയിൽ ഫിനാൻഷ്യൽ/അക്കൗണ്ട് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിപരിയമുഉള്ള ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു വർഷത്തേക്കാണ് നിയമനം. ശമ്പളം - യുജിസി സ്കെയിലിൽ 1,44,200 - 2,18,200. യോഗ്യതഃ - എ.സി.എ അല്ലെങ്കിൽ എഫ്.സി.എ. അല്ലെങ്കിൽ ഐ.സി. ഡബ്ല്യൂ.എ. യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. 

സൂപ്പർവൈസറി തസ്തികയിൽ ഫിനാൻഷ്യൽ/അക്കൗണ്ട് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിപരിയമുഉള്ള ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം 35നും 45നും ഇടയിൽ. നേരിട്ടുള്ള നിയമനമായിരിക്കും. കേന്ദ്ര/സംസ്ഥാന/മറ്റ് സർവീസുകളിലുള്ളവർക്ക് ഡെപ്യൂട്ടേഷനും അനുവദിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

Read also:  മൂന്ന് ജില്ലകളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യക്കുറവ്; നടപടി കര്‍ശനമാക്കാൻ നിര്‍ദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ