ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: ജൂൺ 25 നകം സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

By Web TeamFirst Published Jun 3, 2021, 11:36 AM IST
Highlights

അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ ജൂൺ 25 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം.
 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ ജൂൺ 25 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം.

അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. വിശദ വിവരങ്ങൾ  ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്റ്‌സ് പോർട്ടലിലും  www.bcdd.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖലാ ഓഫീസ്-0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും  വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!