വയോജന സേവനം: പുരസ്‌കാരത്തിന് അപേക്ഷിക്കാം

By Web TeamFirst Published Sep 19, 2020, 9:06 AM IST
Highlights

ആരോഗ്യസംരക്ഷണത്തിനായും അവർക്ക് ശാരീരിക മാനസിക ആരോഗ്യ പിന്തുണ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: വയോജനങ്ങൾക്കായി മികച്ച രീതിയിൽ സേവനം നൽകുന്ന ട്രസ്റ്റ്, ചാരിറ്റബിൽ സൊസൈറ്റി, സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം. അതത് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്ക് സെപ്റ്റംബർ 22 നകം അപേക്ഷ നൽകണം. മുതിർന്ന പൗരൻമാർക്ക് മികച്ച തൊഴിൽ നൽകുകയോ അവരുടെ കഴിവുകളും അനുഭവങ്ങളും സമൂഹത്തിന്റെ പ്രയോജനത്തിനായി വിനിയോഗിക്കുക, ക്ഷേമത്തിനായി ഇൻഫ്രാസ്ട്രക്ചറൽ ജെറിയാട്രിക് മെഡിക്കൽ കെയർ/ സമാന പദ്ധതി സൃഷ്ടിക്കുക. 

ജോലി സ്ഥലങ്ങളിൽ വയോജനങ്ങൾക്ക് സഹായകമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗ്രാമീണ മലയോര മേഖലകളിൽ ജീവിക്കുന്നവർക്ക് സമഗ്രമായ സേവനങ്ങൾ നൽകുക, അതിക്രമങ്ങൾ, അധിക്ഷേപങ്ങൾ എന്നിവ തടയുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുക. ആരോഗ്യസംരക്ഷണത്തിനായും അവർക്ക് ശാരീരിക മാനസിക ആരോഗ്യ പിന്തുണ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അപേക്ഷിക്കാം. മുതിർന്ന പൗരൻമാരുടെ സേവനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള രജിസ്റ്റേർഡ് സംഘടനകളെയാണ് പരിഗണിക്കുക.  വിശദവിവരങ്ങൾ www.swd.kerala.gov.in ൽ ലഭിക്കും.
 

click me!