തൊഴിൽ വകുപ്പിന്റെ കീഴിൽ ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷ ജൂലൈ 31 നകം

Web Desk   | Asianet News
Published : Jul 17, 2021, 12:53 PM IST
തൊഴിൽ വകുപ്പിന്റെ കീഴിൽ ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷ ജൂലൈ 31 നകം

Synopsis

കാസർകോട് ജില്ലയിൽ ഹെഡ് ക്ലർക്ക്, യൂ.ഡി ക്ലർക്ക് തസ്തികകളിലും പത്തനംതിട്ട, എറണാകുളം, കാസർകോട് ജില്ലകളിൽ എൽ.ഡി ക്ലർക്ക്, എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളിലുമാണ് നിയമനം. 


തിരുവനന്തപുരം: തൊഴിൽ വകുപ്പിന്റെ കീഴിലുള്ള കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ  ബോർഡിന്റെ വിവിധ ജില്ലാ ഓഫീസുകളിലെ ഒഴിവുകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തും. കാസർകോട് ജില്ലയിൽ ഹെഡ് ക്ലർക്ക്, യൂ.ഡി ക്ലർക്ക് തസ്തികകളിലും പത്തനംതിട്ട, എറണാകുളം, കാസർകോട് ജില്ലകളിൽ എൽ.ഡി ക്ലർക്ക്, എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളിലുമാണ് നിയമനം. കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ, വകുപ്പു മേധാവിയിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ സെക്രട്ടറി, കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 31 നകം ലഭിക്കണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു