മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍; ഡിസംബര്‍ 23 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Dec 12, 2020, 11:13 AM IST
മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍; ഡിസംബര്‍ 23 വരെ അപേക്ഷിക്കാം

Synopsis

ഓൺലൈനായി അപേക്ഷിക്കണം. 2018 ഏപ്രിൽ ഒന്നിനുശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത.


മുംബൈ: മുംബൈയിലെ മസഗോൺ ഡോക്കിൽ 86 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. 2018 ഏപ്രിൽ ഒന്നിനുശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത.

ഗ്രാജ്വേറ്റ് അപ്രന്റിസ്-79 :കെമിക്കൽ-1, കംപ്യൂട്ടർ-2, സിവിൽ-3, ഇലക്ട്രിക്കൽ-15, ഇലക്ട്രോണിക്സ് ആൻഡ് ടെലികോം-5, മെക്കാനിക്കൽ-43, പ്രൊഡക്ഷൻ-5, ഷിപ്പ് ബിൽഡിങ് ടെക്നോളജി-5. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം. സ്റ്റൈപ്പൻഡ്: 9000 രൂപ.

ഡിപ്ലോമ അപ്രന്റിസ്-7: ഇലക്ട്രിക്കൽ-2, മെക്കാനിക്കൽ-5. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ. സ്റ്റൈപ്പൻഡ്: 8000 രൂപ. വിശദവിവരങ്ങൾക്കായി www.mazagondock.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസില്ല. അവസാന തീയതി: ഡിസംബർ 23.

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു