തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡ്; പ്ലാന്റിൽ 117 ഒഴിവുകൾ

Web Desk   | Asianet News
Published : Dec 12, 2020, 09:51 AM IST
തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡ്; പ്ലാന്റിൽ 117 ഒഴിവുകൾ

Synopsis

വിശദവിവരങ്ങൾ www.tnpl.com എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 18


ചെന്നൈ: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിന്റെ തിരുച്ചിറപ്പള്ളിയിലുള്ള പ്ലാന്റിൽ 117 ഒഴിവുകളുണ്ട്. ഷിഫ്റ്റ് എൻജിനീയർ, പ്ലാന്റ് എഞ്ചിനീയർ എന്നിവയുൾപ്പെടെയാണ് ഒഴിവുകൾ. സെമി സ്കിൽഡ് തസ്തികകളിലും ഒഴിവുകളുണ്ട്. 

സെമി സ്കിൽഡ് (കെമിക്കൽ)-41- കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി/പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജിയിൽ ഒന്നാംക്ലാസ് ഡിപ്ലോമ, 5-10 വർഷത്തെ പ്രവൃത്തിപരിചയം.

സെമി സ്കിൽഡ് (മെക്കാനിക്കൽ)-21- എസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഫിറ്റർ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 5-10 വർഷത്തെ പ്രവൃത്തിപരിചയം.

സെമി സ്കിൽഡ് (ഇലക്ട്രിക്കൽ)-12- എസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, 5-10 വർഷത്തെ പ്രവൃത്തിപരിചയം.

സെമി സ്കിൽഡ് (ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റ് മെക്കാനിക്)-10- 1. a. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ഡിപ്ലോമ. അല്ലെങ്കിൽ 1. b. എസ്.എസ്.എൽ.സി., 60 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റ് മെക്കാനിക്കൽ ട്രേഡിൽ എൻ.ടി.സി., നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്. 2. 5-10 വർഷത്തെ പ്രവൃത്തിപരിചയം.

ഷിഫ്റ്റ് എൻജിനീയർ/ അസിസ്റ്റന്റ് മാനേജർ (കെമിക്കൽ)-14- കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി/പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി എന്നിവയിൽ ഒന്നാംക്ലാസ് ബി.ഇ./ബി.ടെക്. അല്ലെങ്കിൽ ആർട്സ്/സയൻസ് ബിരുദവും ഒന്നാംക്ലാസ് പി.ജി. ഡിപ്ലോമ ഇൻ പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജിയും, 8-10 വർഷത്തെ പ്രവൃത്തിപരിചയം.

പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ)-10- മെക്കാനിക്കൽ എൻജിനീയറിങ്/പ്രൊഡക്ഷൻ എൻജിനീയറിങ്/ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ബി.ഇ./ബി.ടെക്, 8-10 വർഷത്തെ പ്രവൃത്തിപരിചയം.

പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)-6- ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ബി.ഇ./ബി.ടെക്., 8-10 വർഷത്തെ പ്രവൃത്തിപരിചയം.

പ്ലാന്റ് എൻജിനീയർ/അസിസ്റ്റന്റ് മാനേജർ (ഇൻസ്ട്രുമെന്റേഷൻ)-3- 1. a. ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്നിവയിൽ ഒന്നാംക്ലാസ് ബി.ഇ./ബി.ടെക്. അല്ലെങ്കിൽ 1. b. ആർട്സ്/സയൻസ് ബിരുദവും ഒന്നാംക്ലാസ് പി.ജി. ഡിപ്ലോമ ഇൻ പ്രൊസസ് ഇൻസ്ട്രുമെന്റേഷനും. 2. 8-10 വർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾ www.tnpl.com എന്ന വെബ്സൈറ്റിലുണ്ട്. ഡിസംബർ 18 ആണ്  ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഡിസംബർ 24 വരെ തപാലിൽ അപേക്ഷ സ്വീകരിക്കും.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു