പിഎസ് സി പൊതുപരീക്ഷാ കൺഫർമേഷൻ; ഇന്ന് രാത്രി 12 മണി വരെ

By Web TeamFirst Published Dec 12, 2020, 9:27 AM IST
Highlights

ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടെതെന്നും ഏത് ജില്ലയിൽ, ഏത് താലൂക്കിൽ പരീക്ഷ കേന്ദ്രം വേണമെന്നുമുള്ള ഓപ്ഷൻ നൽകാനും അവസരമുണ്ട്. 


തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാനപ്പെടുത്തിയ പൊതുപരീക്ഷയ്ക്ക് കൺഫർമേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് രാത്രി 12 മണിയോടെ അവസാനിക്കും. ഇതിനോടകം കൺഫർമേൻ നൽകിയവരുടെ എണ്ണം 35 ലക്ഷം കടന്നു. സ്റ്റീൽ ഇൻഡസട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ തസ്തികയ്ക്ക് 23 വരെ കൺഫർമേഷൻ നൽകാം. 

ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിച്ചവർ ഓരോന്നിനും കൺഫർമേഷൻ നൽകണം. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടെതെന്നും ഏത് ജില്ലയിൽ, ഏത് താലൂക്കിൽ പരീക്ഷ കേന്ദ്രം വേണമെന്നുമുള്ള ഓപ്ഷൻ നൽകാനും അവസരമുണ്ട്. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാനുള്ള അവസരമുണ്ടായിരിക്കില്ല. ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് പിഎസ്‍സി പരീക്ഷകൾ നടത്തുന്നത്. പൊതു പരീക്ഷയും പ്രധാന പരീക്ഷയും. പൊതുപരീക്ഷയിൽ നിന്ന് തെരഞ്ഞെടുക്കുന്നവരാണ് പ്രധാന പരീക്ഷയ്ക്ക് യോ​ഗ്യരാകുന്നത്. 149 തസ്തികകളിലേക്കുള്ള പൊതുപരീക്ഷയാണ് നടക്കുന്നത്. 

click me!