South Eastern Railway Recruitment 2021| സൗത്ത് ഈസ്റ്റേൺ റെയിൽവേയില്‍ 1785 അപ്രന്റീസ് ഒഴിവുകൾ

By Web TeamFirst Published Nov 18, 2021, 1:49 PM IST
Highlights

1785 അപ്രന്റീസ് ഒഴിവുകളിലക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലാണ് അവസരം. 

ദില്ലി: സൗത്ത് ഈസ്റ്റേൺ റെയിൽവേ (South Eastern Railway) നിരവധി ഒഴിവുകളിലേക്ക് (Vacancies) അപേക്ഷ ക്ഷണിച്ചു. 1785 അപ്രന്റീസ് (Apprentice Vacancy) ഒഴിവുകളിലക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലാണ് അവസരം. ഔദ്യോ​ഗിക വെബ്സൈറ്റ് rrcser.co.in  വഴി ആവശ്യമായ രേഖകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 15 നാണ് ഔദ്യോ​ഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 14 ആണ്. റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങൾ ഇവയാണ്. 

പ്രായം, വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ്സായിരിക്കണം. പ്രായം 24 വയസ്സ് കവിയരുത്. 01.01.2022ന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം.  ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തു വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. പൂർണ്ണമായും  മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫീസ് 100 രൂപയാണ്. എസ് സി, എസ് റ്റി, പി‍ഡബ്ലിയുഡി, വനിതകൾ എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ട്രേഡുകള്‍

ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.), മെക്കാനിക് (ഡീസല്‍), മെഷീനിസ്റ്റ്, പെയിന്റര്‍ (ജി), റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്, കേബിള്‍ ജോയന്റര്‍/ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പ്പെന്റര്‍, വയര്‍മെന്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), ലൈന്‍മാന്‍, ട്രിമ്മര്‍, എം.എം.ടി.എം. (മെക്കാനിക് മെഷീന്‍ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍) തുടങ്ങിയ ട്രേഡുകളിലാണ് അവസരം. ഡിസംബർ 14 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 

ഒഴിവുകൾ ഇപ്രകാരം
ഖരഗ്പൂർ വർക്ക്ഷോപ്പ്: 360, സിഗ്നൽ ആൻഡ് ടെലികോം (വർക്ക്ഷോപ്പ്)/ഖരഗ്പൂർ: 87, ട്രാക്ക് മെഷീൻ വർക്ക്ഷോപ്പ്/ഖരഗ്പൂർ: 120, എസ്എസ്ഇ (വർക്ക്സ്)/എഞ്ചിനീയറിം​ഗ്/ഖരഗ്പൂർ: 28, ക്യാരേജ് ആൻഡ് വാഗൺ ഡിപ്പോ/ഖരഗ്പൂർ: 121,  ഡീസൽ ലോക്കോ ഷെഡ്/ഖരഗ്പൂർ: 50, സീനിയർ ഡീ (ജി)/ഖരഗ്പൂർ: 90, TRD ഡിപ്പോ/ഇലക്ട്രിക്കൽ/ഖരഗ്പൂർ: 40, ഇഎംയു ഷെഡ്/ഇലക്‌ട്രിക്കൽ/ടിപികെആർ: 40, ഇലക്ട്രിക് ലോക്കോ ഷെഡ്/സന്ത്രഗാച്ചി: 36, സീനിയർ ഡിഇഇ (ജി)/ചക്രധർപൂർ: 93, ഇലക്ട്രോണിക് ട്രാക്ഷൻ ഡിപ്പോ/ചക്രധർപൂർ: 30 , ക്യാരേജ് & വാഗൺ ഡിപ്പോ/ചക്രധർപൂർ: 65, ഇലക്ട്രിക് ലോക്കോ ഷെഡ്/ടാറ്റ: 72, എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ്/സിനി: 100, ട്രാക്ക് മെഷീൻ വർക്ക്ഷോപ്പ്/സിനി: 7, എസ്എസ്ഇ (വർക്കുകൾ)/എഞ്ചിനീയറിംഗ്/ചക്രധർപൂർ: 26 പോസ്റ്റുകൾ, ഇലക്ട്രിക് ലോക്കോ ഷെഡ്/ബോണ്ടമുണ്ട: 50, ഡീസൽ ലോക്കോ ഷെഡ്/ബോണ്ടമുണ്ട: 52 , സീനിയർ ഡിഇഇ (ജി)/ആദ്ര: 30, ക്യാരേജ് ആൻഡ് വാഗൺ ഡിപ്പോ/ആദ്ര: 30, ക്യാരേജ് ആൻഡ് വോഗൺ ഡിപ്പോ/ആദ്ര: 65,  ഡീസൽ ലോക്കോ ഷെഡ്/ബികെഎസ്‌സി: 33, TRD ഡിപ്പോ/ഇലക്‌ട്രിക്കൽ/ADRA: 30, ഇലക്ട്രിക് ലോക്കോ ഷെഡ്/ബികെഎസ്‌സി: 31, ഫ്ലാഷ് ബട്ട് വെൽഡിംഗ് പ്ലാന്റ്/ജാർസുഗുഡ: 25, എസ്എസ്ഇ (വർക്കുകൾ)/എഞ്ചിനീയറിംഗ്/എഡിആർഎ: 24, ക്യാരേജ് & വാഗൺ ഡിപ്പോ റാഞ്ചി: 30, സീനിയർ ഡിഇഇ (ജി)/റാഞ്ചി: 30, TRD ഡിപ്പോ/ഇലക്‌ട്രിക്കൽ/റാഞ്ചി: 10,  എസ്എസ്ഇ (വർക്കുകൾ)/എഞ്ചിനീയറിംഗ്/റാഞ്ചി: 10. 

 

click me!