ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Mar 13, 2021, 04:22 PM IST
ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

Synopsis

പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന ബി.ആര്‍ക്. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ (നാറ്റ) ഏപ്രില്‍ 10-നും ജൂണ്‍ 12-നും ഓണ്‍ലൈന്‍ വഴി നടത്തും. ആദ്യപരീക്ഷയ്ക്ക് മാര്‍ച്ച് 28 വരെയും രണ്ടാംപരീക്ഷയ്ക്ക് മേയ് 30 വരെയും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുവാന്‍ http://www.nata.in/ എന്ന വെബ്‌സൈറ്റ് കാണുക. ഒരു ടെസ്റ്റിന് 2000 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/വര്‍ഗ, ഭിന്നശേഷി, ട്രാന്‍സെക്ഷ്വല്‍ വിഭാഗക്കാര്‍ക്ക് 500 രൂപ ഫീസിളവുണ്ട്. പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യോഗ്യത
പ്ലസ്ടു തുല്യ പ്രോഗ്രാം മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച് മൂന്നിനുംകൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കുംവാങ്ങി ജയിച്ചിരിക്കണം.
മാത്തമാറ്റിക്‌സ് ഒരു നിര്‍ബന്ധവിഷയമായി പഠിച്ച് അംഗീകൃത ത്രിവത്സര ഡിപ്ലോമ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷ 2020-21-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു