
തിരുവനന്തപുരം: ആരോഗ്യ കേരളത്തില്‍ മാനേജര്‍ (ഹോസ്പിറ്റല്‍ നെറ്റ്വര്‍ക്ക് മാനേജ്‌മെന്റ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്), മാനേജര്‍ (ഓഡിറ്റ് ആന്‍ഡ് കംപ്ലെയിന്‍സ്),മെഡിക്കല്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവുകള്‍. താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 40 വയസ്സ് 70,000 രൂപയാണ് ശമ്പളം. 250 രൂപയാണ് അപേക്ഷാ ഫീസ്. ഈ തുക കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷന്‍സ് എന്ന പേരില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, വഴുതക്കാട് ശാഖ (ഐ.എഫ്.എസ്.സി കോഡ്- ICIC0001953) അക്കൗണ്ട് നമ്പര്‍-195305000419 അയയ്ക്കണം. ഓണ്‍ലൈനായും പണമടയ്ക്കാം. പണമടച്ചതിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ സൂചിപ്പിക്കണം.
www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം അതിന്റെ പ്രിന്റൗട്ട്, അപേക്ഷാ ഫീസിന്റെ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ statehealthrecruitment@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. മേയ് രണ്ടുവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.