പിഎസ്‍സി പരീക്ഷകളിലും 'കൊറോണ' കടന്നു കൂടാൻ സാധ്യതയുണ്ട്; ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചോളൂ...

Web Desk   | Asianet News
Published : Apr 30, 2020, 02:49 PM ISTUpdated : Apr 30, 2020, 02:54 PM IST
പിഎസ്‍സി പരീക്ഷകളിലും 'കൊറോണ' കടന്നു കൂടാൻ സാധ്യതയുണ്ട്; ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചോളൂ...

Synopsis

ഒരു പിഎസ്‍സി ഉദ്യോ​ഗാർത്ഥിയെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ വരാനിരിക്കുന്ന പരീക്ഷകളിലെ സുപ്രധാന മാർക്കിന് കാരണമായേക്കാം. കൊറോണ വൈറസിനെക്കുറിച്ച് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണിവ.

തിരുവനന്തപുരം: കൊവിഡ് 19 എന്ന വൈറസ് ലോകത്തെമ്പാടുമുള്ള ജനങ്ങളെ ഓരോ ദിവസവും പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ്യ നാളെ എന്തായിത്തീരുമെന്ന ആശങ്കയിലാണ് ഓരോരുത്തരും ദിനരാത്രങ്ങൾ തള്ളി നീക്കുന്നത്. മുമ്പ് അത്രയൊന്നും പരിചിതമല്ലാത്ത പല വാക്കുകളും കൊറോണക്കാലത്ത് നമ്മൾ കേട്ടുകൊണ്ടേയിരിക്കുന്നു. കൊവിഡ് 19, ലോക്ക് ഡൗൺ, റാപിഡ് ടെസ്റ്റ്, പൂൾ ടെസ്റ്റിം​ഗ് എന്നിവയൊക്കെ. ഒരു പിഎസ്‍സി ഉദ്യോ​ഗാർത്ഥിയെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ വരാനിരിക്കുന്ന പരീക്ഷകളിലെ സുപ്രധാന മാർക്കിന് കാരണമായേക്കാം. കൊറോണ വൈറസിനെക്കുറിച്ച് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണിവ.

1. COVID-19  ആദ്യമായി റിപ്പോർട്ട്  ചെയ്ത നഗരം 
വുഹാൻ (ചൈന)

2.കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് 
COVID-19

3. COVID-19 എന്നതിന്റെ പൂർണ രൂപം 
കൊറോണ വൈറസ് ഡിസീസ് 2019

4. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം 
കിരീടം

5. COVID-19 ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്ത സ്ഥലം 
തൃശൂർ (കേരളം)

6. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപെയ്ൻ 
ബ്രേക്ക് ദ് ചെയിൻ 

7. കൊറോണ ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം 
ജനുവരി 30, 2020

8. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ ?
കലബുറഗി, കർണാടക

9. കൊറോണ ബാധിക്കുന്നത് ഏത് അവയവത്തെയാണ് 
ശ്വാസകോശം

10. കൊറോണ രോഗനിർണയ ടെസ്റ്റുകൾ ?
PCR (Polymerase Chain Reaction) , NAAT (Nucleic Acid Amplification Test)

11. കൊറോണ വൈറസിനെതിരെ  പരീക്ഷണഘട്ടത്തിലുള്ള വാക്സിൻ 
mRNA-1273

12.കൊവിഡ് പ്രതിരോധത്തിനായി മാലി ദ്വീപിന് അവശ്യസാധനങ്ങൾ എത്തിക്കുവാൻ ഇന്ത്യൻ വായുസേന നടത്തിയ ഓപ്പറേഷൻ
മൃതസജ്ഞീവനി

13. ന്യൂയോർക്കിലെ ബോൺസ് മൃ​ഗശാലയിൽ കൊവിഡ് സ്ഥിരീകരിച്ച കടുവയുടെ പേര്
നാദ്രിയ

14. 2020 മാർച്ചിൽ കൊവിഡ് 19 ബാധിച്ച് മരിച്ച പ്രശസ്ത ഇന്ത്യൻ വംശജയായ വൈറോളജിസ്റ്റ് 
​ഗീതാ റാംജി

15. റാപിഡ് ടെസ്റ്റിന് ഉപയോ​ഗിക്കുന്ന ആന്റിബോഡി ടെസ്റ്റ് കിറ്റ് സ്വന്തമായി വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം
രാജീവ്​ഗാന്ധി ബയോടെക്നോളജി സെന്റർ തിരുവനന്തപുരം


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു