വിദ്യാർത്ഥികൾക്ക് സുവര്‍ണാവസരം; സംയുക്ത ഇന്റേൺഷിപ്പ് പദ്ധതിയുമായി അസാപും കെടിയുവും, ധാരണാപത്രം കൈമാറി

Published : Nov 05, 2025, 06:04 PM IST
ASAP - KTU MoU

Synopsis

അസാപ് കേരളയും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും (കെടിയു) ചേർന്ന് പുതിയ ഇന്റേൺഷിപ്പ് പദ്ധതി ആരംഭിക്കുന്നു.ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറി. 

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്‌ അവസരങ്ങളുടെ ഒരു പുതു ലോകം തുറന്നുകൊണ്ട് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള, എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി (കെടിയു) കൈകോർക്കുന്നു. അക്കാദമിക് ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത ഇന്റേൺഷിപ്പ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. വിവിധ സാങ്കേതിക മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തിനപ്പുറം യഥാർത്ഥ പ്രൊജക്റ്റുകളിലും പ്രൊഫഷണൽ തൊഴിൽ അന്തരീക്ഷത്തിലും നേരിട്ടുള്ള പ്രായോഗിക പരിശീലനം നേടാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു.

രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, നൂതന സ്റ്റാർട്ടപ്പുകൾ, കോർ ടെക്നോളജി വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഈ ഇന്റേൺഷിപ്പുകൾ സംഘടിപ്പിക്കുന്നത്. നാല് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകളാണ് അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായി അന്തിമ വർഷ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. ഈ പ്രായോഗിക പരിശീലനം വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും, ഉയർന്ന തൊഴിൽ സാധ്യത ഉറപ്പിക്കാനും, വ്യവസായ ലോകത്തെ കൂടുതൽ മനസ്സിലാക്കാനും സഹായിക്കുന്നു. ഭാവിയിലെ തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ ഈ പദ്ധതി പ്രതിജ്ഞാബദ്ധമാണ്.

ഈ ഇന്റേൺഷിപ്പ് അവസരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ സമയത്ത് ഒരു നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. അസാപ് കേരളയുടെ കരിയർലിങ്ക് പോർട്ടൽ വഴി വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിലെ യുവ എഞ്ചിനീയർമാർക്ക് അവരുടെ കരിയർ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള മികച്ച വേദിയാണ് ഈ സംയുക്ത സംരംഭം തുറന്നു നൽകുന്നത്. രജിസ്ട്രേഷൻ ലിങ്ക്: https://careerlink.asapkerala.gov.in/

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു