ബിരുദമുള്ളവർക്ക് ഇതാ അവസരം; 25,000 രൂപ വരെ മാസ ശമ്പളം ലഭിക്കും, 5 ദിനം മാത്രം ബാക്കി; വേഗമാകട്ടെ...

Published : Nov 28, 2023, 06:35 PM IST
ബിരുദമുള്ളവർക്ക് ഇതാ അവസരം; 25,000 രൂപ വരെ മാസ ശമ്പളം ലഭിക്കും, 5 ദിനം മാത്രം ബാക്കി; വേഗമാകട്ടെ...

Synopsis

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 03.12.2023, 5 മണിവരെയാണ്

തിരുവനന്തപുരം: അസാപ് കേരളയിൽ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക്  ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.asapkerala.gov.in/careers/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനം മാർക്കോടെ റഗുലർ ബിരുദമുള്ളരായിരിക്കണം.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 03.12.2023, 5 മണിവരെയാണ്. എക്സിക്യൂട്ടീവുകൾക്ക് പരിചയസമ്പന്നതയുടെ അടിസ്ഥാനത്തിൽ 17500/- മുതൽ 25000/- വരെയുള്ള തുക  പ്രതിമാസം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712772500 

തൊഴിലവസരം 

അസാപ് കേരള ഉദ്യോഗാർത്ഥികൾക്കായി വിവിധ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നു. സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, കറന്റ് അക്കൗണ്ട് സെയിൽസ് അക്കൗണ്ട് എന്നീ ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദമാണ് യോഗ്യത. അർഹരായ ഉദ്യോഗാർത്ഥികൾ www.asapkerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999617.

കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട മുഖ്യമന്ത്രിക്കും പൊലീസിനും ജനങ്ങള്‍ക്കും സല്യൂട്ടെന്ന് റിയാസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു