സ്വപ്നജോലി; കേരളത്തിലെ നഴ്സുമാര്‍ക്ക് കാനഡയില്‍ ജോലി അവസരം, നോര്‍ക റൂട്ട്‍സ് കാനഡ റിക്രൂട്ട്മെന്‍റ് ഇന്നുമുതൽ

Published : Nov 27, 2023, 11:46 AM ISTUpdated : Nov 27, 2023, 11:51 AM IST
സ്വപ്നജോലി; കേരളത്തിലെ നഴ്സുമാര്‍ക്ക് കാനഡയില്‍ ജോലി അവസരം, നോര്‍ക റൂട്ട്‍സ് കാനഡ റിക്രൂട്ട്മെന്‍റ് ഇന്നുമുതൽ

Synopsis

കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് ആൻഡ് ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലാണ് അവസരങ്ങളൊരുങ്ങുന്നത്.

കൊച്ചി: കേരളത്തിലെ നഴ്സുമാര്‍ക്ക് കാനഡയില്‍ ജോലിക്ക് അവസരമൊരുക്കുന്ന നോര്‍ക റൂട്ട്‍സ് കാനഡ റിക്രൂട്ട്മെന്‍റ് ഇന്നുമുതല്‍. കൊച്ചിയിലെ ലേ മെറീഡിയന്‍ ഹോട്ടലില്‍ നടക്കുന്ന റിക്രൂട്ട്മെന്‍റ് ഡിസംബര്‍ 3 വരെ തുടരും. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് ആൻഡ് ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലാണ് അവസരങ്ങളൊരുങ്ങുന്നത്. ഡിസംബര്‍ 3 വരെ റിക്രൂട്ട്മെന്റ് റാലിയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബർ 4ന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അവബോധ പരിപാടി നടക്കും.

ഡിസംബർ 5 ന് കനേഡിയൻ സംഘം തിരികെ മടങ്ങും. അപേക്ഷ നല്‍കിയവരില്‍ നിന്നും കാനഡയിലെ എന്‍.എല്‍ ഹെല്‍ത്ത് സര്‍വ്വീസസ് വെരിഫൈ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കുന്നത്. ന്യൂ ഫോണ്ട്ലന്‍ഡ് ആൻഡ് ലാബ്ര‍‍ഡോര്‍ സര്‍ക്കാറിന്റെയും, ആരോഗ്യമന്ത്രാലയത്തിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എട്ടംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് നടപടികളിൽ നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുക്കും.

2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് BSc യോ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യത. NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്. നോര്‍ക്ക റിക്രൂട്ട്മെന്റുകളെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഐസിടാക്കിൽ പഠിക്കാം ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ദൂരദർശനിൽ സീനിയർ കറസ്‌പോണ്ടന്റ് കരാർ നിയമനം