കണ്ണൂർ സർവകലാശാലയിൽ അസി.പ്രഫസർ: അഭിമുഖം സെപ്റ്റംബർ 17ന്

Published : Sep 15, 2021, 03:49 PM IST
കണ്ണൂർ സർവകലാശാലയിൽ അസി.പ്രഫസർ: അഭിമുഖം സെപ്റ്റംബർ 17ന്

Synopsis

 അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികളുമായി സെപ്റ്റംബർ 17ന് കൂടിക്കാഴ്ച നടക്കും.

കണ്ണൂർ: സർവ്വകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെൻററിൽ അറബിക്, മാത്തമാറ്റിക്സ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അവസരം. അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികളുമായി സെപ്റ്റംബർ 17ന് കൂടിക്കാഴ്ച നടക്കും. 17 വെള്ളിയാഴ്ച രാവിലെ 10: 30 മണിക്ക് കാസർകോട് വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിലാണ് അഭിമുഖം.

അപേക്ഷിക്കാനുള്ള യോഗ്യത- (അറബിക്) എംഎ അറബിക്, എംഎഡ്, നെറ്റ് / പിഎച്ച്ഡി. (മാത്തമാറ്റിക്സ്) - എം.എസ്.സി  മാത്തമാറ്റിക്സ് , എം. എഡ്, നെറ്റ് / പി എച്ച്. ഡി. മേല്പറഞ്ഞ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും എംഎഡ്  യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 6238197279  എന്ന നമ്പറിൽ ബന്ധപ്പെടുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ