അപേക്ഷ തീയതി നീട്ടി, പരീക്ഷകൾ 17മുതൽ: ഇന്നത്തെ മഹാത്മാഗാന്ധി സർവകലാശാല വാർത്തകൾ

By Web TeamFirst Published Sep 15, 2021, 12:32 PM IST
Highlights

ഈ അധ്യയന വർഷം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാചുറോപതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം. 

കോട്ടയം: ഈ അധ്യയന വർഷം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാചുറോപതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 – അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) (2013-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2011 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2011ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ് ) പരീക്ഷയും ആറാം സെമസ്റ്റർ എൽ.എൽ.ബി. – പഞ്ചവത്സരം (2008-2010 അഡ്മിഷൻ – സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് – കോമൺ) പരീക്ഷയും സെപ്തംബർ 17 ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2012 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2012ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്, എട്ടാം സെമസ്റ്റർ എൽ.എൽ.ബി. – (പഞ്ചവത്സരം)2008-2010 അഡ്മിഷൻ സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്/ 2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷകൾ സെപ്തംബർ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ 22 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫിസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!