കേരള ഹൈക്കോടതിയില്‍ 55 അസിസ്റ്റന്റ്, ബിരുദം യോ​ഗ്യത; കംപ്യൂട്ടർ അറിവ് അഭിലഷണീയം

By Web TeamFirst Published Jul 9, 2021, 11:23 AM IST
Highlights

ജനറല്‍ ഇംഗ്ലീഷ് -50 മാര്‍ക്ക്, പൊതുവിജ്ഞാനം -40 മാര്‍ക്ക്, അടിസ്ഥാനഗണിതവും മാനസികശേഷിപരിശോധനയും -10 മാര്‍ക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക. ഒരു ഉത്തരത്തിന് ഒരു മാര്‍ക്ക്. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും.

തിരുവനന്തപുരം: കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്‌മെന്റ് നമ്പര്‍: 01/2021) പ്രസിദ്ധീകരിച്ചു. 55 ഒഴിവുകളാണുള്ളത്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദമാണ് യോ​ഗ്യത. അല്ലെങ്കില്‍ മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ നിയമബിരുദം. കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ നല്‍കിയതോ അംഗീകരിച്ചതോ അയിരിക്കണം യോഗ്യത. കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്.

പ്രായം: 02.01.1985-നും 01.01.2003-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകര്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷംവരെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷംവരെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിധവകള്‍ക്കും അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും. എന്നാല്‍, പ്രായപരിധി 50 വയസ്സ് കവിയാന്‍ പാടില്ല. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ട്.

ശമ്പള സ്‌കെയില്‍: 39,300-83,000 രൂപ. ഒബ്ജെക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജെക്ടീവ് പരീക്ഷ 100 മാര്‍ക്കിന് ഒ.എം.ആര്‍. രീതിയിലാകും. ഒബ്ജെക്ടീവ് പരീക്ഷയ്ക്ക് 75 മിനിറ്റാണ് പരമാവധിസമയം. ജനറല്‍ ഇംഗ്ലീഷ് -50 മാര്‍ക്ക്, പൊതുവിജ്ഞാനം -40 മാര്‍ക്ക്, അടിസ്ഥാനഗണിതവും മാനസികശേഷിപരിശോധനയും -10 മാര്‍ക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക. ഒരു ഉത്തരത്തിന് ഒരു മാര്‍ക്ക്. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും.

ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ 60 മാര്‍ക്കിനാണ്. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതല്‍, കോംപ്രിഹെന്‍ഷന്‍, ഷോര്‍ട്ട് എസ്സേ തയ്യാറാക്കല്‍ എന്നിവയാണ് ഇതിലുണ്ടാവുക. അഭിമുഖം 10 മാര്‍ക്കിനുള്ളതായിരിക്കും. ടെസ്റ്റിന് ഡിഗ്രി ലെവല്‍ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈനായി നല്‍കണം. ജൂലായ് 8-ന് അപേക്ഷിച്ചുതുടങ്ങാം. വിവരങ്ങള്‍ക്ക്: www.hckrecruitment.nic.in.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!