ആയുർവേദ പാരാമെഡിക്കൽ: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Jun 04, 2020, 04:18 PM IST
ആയുർവേദ പാരാമെഡിക്കൽ: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Synopsis

മാർക്ക് ലിസ്റ്റുകൾ ജൂൺ 20 മുതൽ പരീക്ഷ സെന്ററുകളിൽ വിതരണം ചെയ്യും. 

തിരുവനന്തപുരം: 2019-2020 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും, www.ayurveda.kerala.gov.in ലും ലഭിക്കും. മാർക്ക് ലിസ്റ്റുകൾ ജൂൺ 20 മുതൽ പരീക്ഷ സെന്ററുകളിൽ വിതരണം ചെയ്യും. പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ ''0210-03-101-98 എക്‌സാം ഫീസ് ആന്റ് അദർ ഫീസ്'' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ജൂലായ് രണ്ടിന് മുമ്പ് അപേക്ഷിക്കണം.

കോഴ്‌സുകൾ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം  www.ayurveda.kerala.gov.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിന്റെ ഫീസ് 158 രൂപ ''0210-03-101-98 എക്‌സാം ഫീസ് ആന്റ് അദർ റസീപ്റ്റ്‌സ്'' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും ട്രഷറിയിൽ അടച്ചതിന്റെ അസൽ ചെലാനും, 35 രൂപയുടെ (രജിസ്‌ട്രേഡ് തപാലിന് ആവശ്യമായ പോസ്റ്റേജ് സ്റ്റാമ്പ്) തപാൽ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽവിലാസം എഴുതിയ 34  X  24 സെ.മീ. വലിപ്പത്തിലുളള കവറും, നിർദ്ദിഷ്ട ഫോറത്തിൽ പറഞ്ഞിട്ടുളള എല്ലാ രേഖകൾ സഹിതം ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, ആരോഗ്യഭവൻ, എം.ജി.റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം.

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല