ലോക്ക് ഡൗൺ: പതിനായിരത്തോളം പേരെ ജോലിക്കെടുക്കാനൊരുങ്ങി ബി​ഗ് ബാസ്കറ്റ്

Web Desk   | Asianet News
Published : Apr 04, 2020, 11:13 AM IST
ലോക്ക് ഡൗൺ: പതിനായിരത്തോളം പേരെ ജോലിക്കെടുക്കാനൊരുങ്ങി ബി​ഗ് ബാസ്കറ്റ്

Synopsis

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിരവധി ഓർഡറുകളാണ് ദിവസവും ബിഗ്ബാസ്കറ്റിലെത്തുന്നത്. 


ദില്ലി: പതിനായിരത്തോളം പേരെ ജോലിക്കെടുക്കാനൊരുങ്ങി ബിഗ്ബാസ്കറ്റ്. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ബിഗ്ബാസ്കറ്റ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിരവധി ഓർഡറുകളാണ് ദിവസവും ബിഗ്ബാസ്കറ്റിലെത്തുന്നത്. ഇത് കൃത്യമായി ഡെലിവർ ചെയ്യുന്നതിനും സാധനങ്ങൾ സംഭരിച്ച് വെക്കാനുമാണ് ഇത്രയധികം ആൾക്കാരെ ജോലിക്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ബിഗ് ബാസ്കറ്റ് ഹ്യൂമൻ റിസോഴ്സെസ് വൈസ് പ്രസിഡന്റ് തനൂജ തിവാരി പി.ടി.ഐയോട് വ്യക്തമാക്കി. രാജ്യത്തെ 26 നഗരങ്ങളിലേക്കാകും നിയമനം നടത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൃത്യസമയത്ത് ഡെലിവറി നടത്താൻ കഴിയാത്ത അവസ്ഥയിലാണ് രാജ്യത്തെ പല ഓൺലൈൻ സ്ഥാപനങ്ങളും. സംഭരണ കേന്ദ്രങ്ങൾ അടച്ചതും വൈറസ് ബാധയുടെ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും അതിർത്തിയടച്ചതും ഓൺലൈൻ ഡെലിവറിക്ക് വെല്ലുവിളിയായിത്തീർന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമനം നടത്താൻ ബിഗ്ബാസ്കറ്റ് തീരുമാനിച്ചിരിക്കുന്നത്. ഈ അത്യാവശ്യഘട്ടത്തിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഹെൽത്ത് ഇൻഷുറൻസും ഏർപ്പെടുത്തുമെന്നും സ്ഥാപനം വ്യക്തമാക്കി. മിക്ക നഗരങ്ങളിലും ജോലിക്കാരുടെ കുറവുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു