എം.ബി.ബി.എസ്: പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പ്

Web Desk   | Asianet News
Published : Feb 02, 2021, 01:05 PM IST
എം.ബി.ബി.എസ്: പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പ്

Synopsis

വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ് അനുവദിക്കുന്നതിന് അംഗീകാരം ലഭിക്കാൻ അഡ്മിഷൻ ആൻഡ് ഫീ റഗുലേറ്ററി കമ്മിറ്റി ഫോർ മെഡിക്കൽ എജ്യുക്കേഷന് അയച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രകാരം 2018–19 വർഷത്തിൽ എം.ബി.ബി.എസിനു പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പിന് അർഹതയുണ്ട്. വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ് അനുവദിക്കുന്നതിന് അംഗീകാരം ലഭിക്കാൻ അഡ്മിഷൻ ആൻഡ് ഫീ റഗുലേറ്ററി കമ്മിറ്റി ഫോർ മെഡിക്കൽ എജ്യുക്കേഷന് അയച്ചിട്ടുണ്ട്. 

അംഗീകാരം ലഭിക്കുന്നതിനെ തുടർന്ന് വിദ്യാർഥികൾക്ക് സ്കോളർഷിപ് അനുവദിക്കും. ഫെബ്രുവരി അഞ്ചിന് വൈകിറ്റ് അഞ്ച്മണിക്ക് മുൻപായി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപടിയെടുക്കാൻ നിശ്ചിത രേഖകൾ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് എത്തിക്കണം. www.cee-kerlala.org. എന്ന വെബ്സൈറ്റിൽ വിദ്യാർഥികളുടെ ലിസ്റ്റ് ലഭ്യമാണ്.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു