750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകൾ; വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

By Web TeamFirst Published Feb 2, 2021, 12:46 PM IST
Highlights

750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകളും എന്‍.ഇ.പിക്ക് കീഴില്‍ 15,000 സ്‌കൂളുകളുടെ വികസനവും ബജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. 

ദില്ലി: വിദ്യാഭ്യാസ മേഖലയടക്കമുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്. ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. ആത്മനിർഭർ ഭാരതത്തിനു പ്രാമുഖ്യം നൽകിക്കൊണ്ടാണ് ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസ മേഖലക്ക് പുത്തൻ ഉണർവേകുന്ന പദ്ധതികളാണ് ബജറ്റിൽ ധനമന്ത്രി അവതരിപ്പിച്ചത്. 750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകളും എന്‍.ഇ.പിക്ക് കീഴില്‍ 15,000 സ്‌കൂളുകളുടെ വികസനവും ബജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. 

ലേയില്‍ പുതിയ കേന്ദ്ര സര്‍വകലാശാല ആരംഭിക്കുമെന്നും പുതിയ 100 സൈനിക സ്‌കൂളുകള്‍ രാജ്യത്ത് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ 6 മേഖലകളായി തിരിച്ചാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നീ മേഖലകൾക്കാണ് കേന്ദ്ര ബജറ്റിൽ പ്രധാന്യം നൽകിയത്.

click me!