Nursing Allotment : ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ രണ്ടാംഘട്ട അലോട്ട്‌മെന്റ്

Web Desk   | Asianet News
Published : Dec 04, 2021, 10:46 AM ISTUpdated : Dec 04, 2021, 03:23 PM IST
Nursing Allotment : ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  രണ്ടാംഘട്ട അലോട്ട്‌മെന്റ്

Synopsis

ബി.എസ്സ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: ബി.എസ്സ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിലേക്ക് (BSC nursing and Paramedical Courses) അപേക്ഷ സമർപ്പിച്ചവരുടെ (Second Allotment) രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഡിസംബർ ആറിനകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.  മൂന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഡിസബർ 7 മുതൽ ഡിസംബർ 9 അഞ്ചു മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.

സീനിയര്‍ അക്കൗണ്ടന്റ്  ഒഴിവ്
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒരു സീനിയര്‍ അക്കൗണ്ടന്റിന്റെ  ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗം ഓഫീസില്‍. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റ്, പൊതുമരാമത്ത്/ ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍:  04994256823.

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം