Keltron Course : കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സ്; ഡിസംബര്‍ 20 ന് മുന്‍പ് നേരിട്ടെത്തി അഡ്മിഷൻ

Web Desk   | Asianet News
Published : Dec 03, 2021, 04:09 PM IST
Keltron Course : കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സ്; ഡിസംബര്‍ 20 ന് മുന്‍പ് നേരിട്ടെത്തി അഡ്മിഷൻ

Synopsis

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. 

തിരുവനന്തപുരം: കെല്‍ട്രോണ്‍ (Keltron)  നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ (Television Journalism Course) 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം നല്‍കും. കോഴ്സിനോടൊപ്പം നിബന്ധനകള്‍ക്ക് വിധേയമായി ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും ലഭിക്കുന്നതാണ്. ഡിസംബര്‍ 20 ന് മുന്‍പ് വിദ്യാഭ്യാസ രേഖകളുമായി വഴുതക്കാട് ബേക്കറി ജംഗഷനിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാമെന്ന് സ്ഥാപന മേധാവി അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 95449 58182, 81379 69292.

കേരള സർക്കാരിനു കീഴിലുള്ള മികച്ച ഒരു പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ സ്ഥാപനം പ്രധാനമായും പ്രവർത്തിക്കുന്നത്. ജേർണലിസം കോഴ്സ് ഉൾപ്പെടെ നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾ കെൽട്രോൺ ഉദ്യോ​ഗാർത്ഥികൾക്കായി നടത്തുന്നുണ്ട്. 

ഡി.എൽ.എഡ് അപേക്ഷ
കാക്കനാട്: 2021-23 അധ്യയന വർഷത്തേക്കുള്ള  ഡി. എൽ.എഡ് കോഴ്സിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ റ്റി.റ്റി.ഐ കളിലേക്ക് യോഗ്യരായ വിദ്യാർഥികളുടെ പട്ടിക എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ സൈറ്റിലും ഓഫീസിൻറെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ നൽകിയിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്തവർ ഓഫീസിൽ നേരിട്ടോ ഓഫീസ് ഫോൺ 0484 2422210 മുഖാന്തിരമോ ഡിസം 6 നുള്ളിൽ അറിയിക്കണം.
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു