കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍. പ്രവേശനം: ജൂലായ് 30 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jul 25, 2020, 08:56 AM ISTUpdated : Jul 25, 2020, 09:24 AM IST
കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍. പ്രവേശനം: ജൂലായ് 30 വരെ അപേക്ഷിക്കാം

Synopsis

രണ്ടാംഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍. പ്രവേശനത്തിന് ജൂലായ് 30-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. www.cuonline.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേ​ക്ഷ സമർപ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി വെബ്സൈറ്റിലൂടെ അടിസ്ഥാനവിവരങ്ങള്‍ നല്‍കണം. 

രണ്ടാംഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ റിസര്‍ച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. വിവരങ്ങള്‍ക്ക്: 0494 2407016.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ