പ്രൊഫസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ബി ടെക് സീറ്റൊഴിവ്, പരീക്ഷാ ഫലം; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

Published : Nov 25, 2022, 08:54 AM ISTUpdated : Nov 25, 2022, 09:12 AM IST
പ്രൊഫസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ബി ടെക് സീറ്റൊഴിവ്, പരീക്ഷാ ഫലം;  കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

Synopsis

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 28 വരെ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 

പ്രൊഫസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എക്കണോമിക്‌സ് പഠനവകുപ്പില്‍ പ്രൊഫസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2018-ലെ യു.ജി.സി. നിയമാവലി പ്രകാരം യോഗ്യരായ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.ടെക്. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 28 വരെ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.സി., ഇ.ഇ., ഐ.ടി., എം.ഇ., പ്രിന്റിംഗ് ടെക്‌നോളജി ബ്രാഞ്ചുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനത്തിനും അവസരമുണ്ട്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ട വഴി പ്രവേശനം നേടാം. സെമസ്റ്ററിന് 20000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഫോണ്‍ 9567172591

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 5 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. അദീബി ഫാസില്‍ ഏപ്രില്‍ 2022 പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെയും ഫൈനല്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ അപ്ലൈഡ് ബയോ ടെക്‌നോളജി നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ 5-ന് തുടങ്ങും.    അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 7 വരെയും 170 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നീട്ടി
തൃശൂര്‍, കോഴിക്കോട് ഗവ. ലോ കോളേജുകളില്‍ 15-ന് തുടങ്ങിയ എല്‍.എല്‍.ബി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ് 25 വരെ നീട്ടി. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

നാല് മാസം സൈന്യത്തിൽ ജോലി ചെയ്തു, ശമ്പളവും ഐഡി കാർഡും ലഭിച്ചു, പക്ഷേ...; തട്ടിപ്പിൽ അകപ്പെട്ട് യുവാവ്
 

PREV
click me!

Recommended Stories

39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം
യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷ ഡിസംബറില്‍