പരീക്ഷഫലം, പരീക്ഷ, പുനര്‍മൂല്യനിര്‍ണയഫലം; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

By Web TeamFirst Published Jan 14, 2023, 9:08 AM IST
Highlights

ഒന്നാം സെമസ്റ്റര്‍ എം.സി.എ. (സി.യു.സി.എസ്.എസ്.) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (സി.സി.എസ്.എസ്.)  നവംബര്‍ 2022 പരീക്ഷകള്‍ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.സി.എ. (സി.യു.സി.എസ്.എസ്.) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഫിസിക്‌സ് അദ്ധ്യാപക പരിശീലനം
പൊതുവിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡയറ്റുമായും ചേര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ഹൈസ്‌കൂളുകളിലെ ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 23 മുതല്‍ 25 വരെ സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്. 23-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും.

നെറ്റ് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിനു കീഴിലുള്ള അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ പേപ്പറിനും എഡ്യുക്കേഷന്‍ വിഷയത്തിനുമാണ് പരിശീലനം നല്‍കുന്നത്. വിജ്ഞാപനവും അപേക്ഷാ ഫോമും അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9656356933.

എസ്.ഡി.ഇ. - കോണ്‍ടാക്ട് ക്ലാസ്
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. കോണ്‍ടാക്ട് ക്ലാസുകള്‍ 21-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദമായ സമയക്രമം പരിശോധിച്ച് സെന്ററുകള്‍ ഉറപ്പു വരുത്തേണ്ടതാണ്. ഫോണ്‍ 0494 2400288, 2407356, 2407494.

പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-ന് തുടങ്ങും. ജനുവരി 25-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എസ്.ഡി.ഇ. നവംബര്‍ 2021 പരീക്ഷകളും പുതുക്കിയ സമയക്രമമനുസരിച്ച് 30-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.   

എല്‍.എല്‍.ബി. - ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ്
2016 പ്രവേശനം ബി.ബി.എ.-എല്‍.എല്‍.ബി., 2018 പ്രവേശനം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ജനുവരി 2023 ഇന്റേണല്‍ ഇംപ്രൂവ്‌മെന്റിന് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. 

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
 

click me!