എസ് എസ് എൽ സി, തത്തുല്യ യോ​ഗ്യതയുണ്ടോ? 2 വർഷത്തെ ഫാഷൻ ഡിസൈനിം​ഗ് കോഴ്സ് പഠിക്കാം

By Web TeamFirst Published Sep 27, 2022, 4:13 PM IST
Highlights

പരമ്പരാഗതവസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത  ഫാഷൻഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. 

തിരുവനന്തപുരം: എഴുകോൺ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ് ഡി ജിടി) പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഉപരി പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യ യോഗ്യത/ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും.

പരമ്പരാഗതവസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത  ഫാഷൻഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ഏറ്റവും നവീന രീതികൾ കേന്ദ്രീകരിച്ചുളള ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റസ് കമ്പനികളിൽ ജോലി ലഭിക്കുന്നതിനും അനുയോജ്യമായതും  പിഎസ്‌സി അംഗീകാരം കൂടിയുളള കോഴ്‌സ് ആണിത്. www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടലിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒറ്റത്തവണരജിസ്‌ട്രേഷൻ ഫീസ്ആയി 100 രൂപ അടയ്ക്കണം (എസ്‌സി / എസ്റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപ).

ഒറ്റത്തവണ രജിസ്‌ട്രേഷൻ/  ഓൺലൈൻ അപേക്ഷ സമർപ്പണം/ പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റുവിശദവിവരങ്ങൾക്കും സർക്കാർ ഇൻസിറ്റിയൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്, എഴുകോൺ, എഫ് ഡി ജിടി ഹെൽപ്പ് ഡെസ്‌കിൽ ബന്ധപ്പെടുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 7. കൂടുതൽവിവരങ്ങൾക്ക്: 9446115832, 7907938408, 7034242817.

ഡിഎല്‍എഡ് കോഴ്സ് പ്രവേശനം; അഭിമുഖം ഒക്ടോബര്‍ ഒന്നിന് 
 തിരുവനന്തപുരം: ഡിഎല്‍എഡ് കോഴ്സ് പ്രവേശനത്തിനായുളള സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നടത്തും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. സയന്‍സ് രാവിലെ ഒന്‍പത്, കൊമേഴ്സ് രാവിലെ 10.30, ഹ്യുമാനിറ്റീസ് ഉച്ചയ്ക്ക് ഒന്നിന് എന്ന സമയ ക്രമത്തിലാണ് അഭിമുഖം.


 

click me!