ഭിന്നശേഷിക്കാരായ ഉദ്യോ​ഗാർത്ഥികൾക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലനം; വിശദാംശങ്ങളറിയാം

By Web TeamFirst Published Sep 27, 2022, 3:45 PM IST
Highlights

 പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 7 ന് മുൻപായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.

എറണാകുളം: കേരള പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങി വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ (എറണാകുളം) ആഭിമുഖ്യത്തിൽ സൗജന്യ പരിശീലനം നൽകുന്നു.  30 ദിവസം നീണ്ടുനിൽക്കുന്ന പരീക്ഷ പരിശീലനമാണ് നടത്തുക. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 7 ന് മുൻപായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.  ഫോൺ : 9446016558, 0484 2421633 (രജിസ്‌ട്രേഷൻ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).

കണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾ

വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കണക്റ്റ് കരിയർ ടു കാമ്പസ്’ ക്യാമ്പയിൻ വഴി തൊഴിൽ നൈപുണ്യ കോഴ്സുകളിൽ പ്രവേശനം നേടിയത് 3,700 പേർ. അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഓൺലൈൻ വഴിയും നേരിട്ടും നൽകുന്ന 133 കോഴ്സുകളിലായാണ് 3,700 വിദ്യാർഥികൾ പ്രവേശനം നേടിയത്. ക്യാമ്പസുകളിൽ തൊഴിൽ പരിശീലനം ലഭ്യമാക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പരിപാടിയും ഇതിന്റെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ ടി ഐ കൾ, മറ്റ്  നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ക്യാമ്പയിൻ നടത്തുന്നത്.

വിദ്യാഭ്യാസവും തൊഴിൽ മേഖലയുടെ ആവശ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ഇടപെടലാണു ക്യാമ്പയിന്റെ ലക്ഷ്യം. ഇന്റർവ്യൂ പരിശീലനം, മെന്ററിങ്, ഹ്രസ്വകാല നൈപുണ്യ പരിശീലനം എന്നിവ നൽകി  തൊഴിൽസജ്ജരായ ഉദ്യോഗാർഥികളെ രൂപപ്പെടുത്തി തൊഴിൽ മേഖലയിലെത്തിക്കുന്നതിനാണ് കേരള നോളജ് ഇക്കോണമി മിഷൻ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യം നടപ്പാക്കുന്നതിനായി രൂപവത്ക്കരിച്ച ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്മന്റ് സിസ്റ്റം വഴി തൊഴിൽ വൈദഗ്ദ്യം നേടുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സാധിക്കും.

 

click me!