വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു

Web Desk   | Asianet News
Published : Nov 02, 2020, 04:43 PM IST
വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു

Synopsis

ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും , സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് പഠന കാലയളവ്. 18 വയസിന് മേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. 


തിരുവനന്തപുരം: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2021 ജനുവരി സെക്ഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടി കെയര്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, കൗണ്‍സിലിംഗ്  സൈക്കോളജി, മൊബൈല്‍ ജേര്‍ണലിസം,  എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ,ഫിറ്റ്‌നെസ് ട്രെയിനിംഗ് , അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക്‌സ് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍  മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ്, സംഗീത ഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്ട്, പഞ്ചകര്‍മ അസിസ്റ്റന്‍സ്, ലൈഫ് എഞ്ചിനീയറിംഗ്, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, അറബി , ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.ടി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും , സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് പഠന കാലയളവ്. 18 വയസിന് മേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in / www.src.kerala.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലും എസ്.ആര്‍.സി ഓഫീസിലും ലഭ്യമാണ്. ബന്ധപ്പെടേണ്ട വിലാസം : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം,  വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033.ഫോണ്‍:0471 2325101, 2326101,8281114464.ഇമെയില്‍-keralasrc.gmail.com, srccommunitycollege@gmail.com.

PREV
click me!

Recommended Stories

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഒഴിവുകൾ; ആകർഷകമായ ശമ്പളം, പ്രായപരിധി, യോ​ഗ്യത അറിയാം
കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു