ദാക്ഷായണി വേലായുധൻ അവാർഡിന് അപേക്ഷിക്കാം; ഫെബ്രുവരി 15 ന് മുമ്പ്

Web Desk   | Asianet News
Published : Feb 08, 2021, 11:35 AM IST
ദാക്ഷായണി വേലായുധൻ അവാർഡിന് അപേക്ഷിക്കാം; ഫെബ്രുവരി 15 ന് മുമ്പ്

Synopsis

തങ്ങളുടെ പ്രവർത്തന മേഖലയിൽ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദ വിവരങ്ങൾ, രേഖകൾ, റിപ്പോർട്ട് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കാം. 

തിരുവനന്തപുരം: വനിതാ ശിശു വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2020-21 വർഷം മുതൽ സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ് നൽകുന്നു. ഈ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുക. 

തങ്ങളുടെ പ്രവർത്തന മേഖലയിൽ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദ വിവരങ്ങൾ, രേഖകൾ, റിപ്പോർട്ട് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 15ന് മുമ്പ് അതത് ജില്ലാ വനിത ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. അവാർഡ് തുകയായി ഒരു ലക്ഷം രുപയും ശില്പവും പ്രശസ്തി പത്രവും നൽകും. അവാർഡ് സംബന്ധിച്ച വിശദ വിവരങ്ങൾ wcd.kerala.gov.in ലും ജില്ലാ വനിതാ ശിശു വികസന ഓഫീസ്/ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ