പാലക്കാട് ഐഐടിയിൽ കരാർ നിയമനം: ഏപ്രിൽ 9വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Apr 06, 2021, 10:00 AM IST
പാലക്കാട് ഐഐടിയിൽ കരാർ നിയമനം: ഏപ്രിൽ 9വരെ അപേക്ഷിക്കാം

Synopsis

ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം വേണം. https://forms.gle/JDD6eS85MdHEP53j7 എന്ന ലിങ്ക് വഴി ഏപ്രിൽ 9നകം അപേക്ഷിക്കണം

തിരുവനന്തപുരം: പാലക്കാട്‌ ഐഐടിയിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഏപ്രിൽ 9വരെ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 60 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം വേണം. https://forms.gle/JDD6eS85MdHEP53j7 എന്ന ലിങ്ക് വഴി ഏപ്രിൽ 9നകം അപേക്ഷിക്കണം. ഓഫീസ് അസിസ്റ്റന്റ് (അകൗണ്ടസ്) തസ്തികകളിലേക്ക് 60 ശതമാനം മാർക്കോടെ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യണം.  https://forms.gle/gHdDfy96M1RSuJjo7 എന്ന ലിങ്ക് വഴി ഏപ്രിൽ 9നകം അപേക്ഷ സർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.iitpkd.ac.in സന്ദർശിക്കുക.


 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!