ഐ.എച്ച്.ആർ.ഡി കോഴ്‌സുകളിൽ അപേക്ഷിക്കാം

Web Desk   | Asianet News
Published : Sep 25, 2020, 08:48 AM IST
ഐ.എച്ച്.ആർ.ഡി കോഴ്‌സുകളിൽ അപേക്ഷിക്കാം

Synopsis

ഒക്‌ടോബർ മുതൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ഒക്‌ടോബർ മുതൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിഗ്രി പാസ്സ്), ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (എസ്.എസ്.എൽ.സി പാസ്സ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പ്ലസ്ടു പാസ്സ്), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ്.എസ്.എൽ.സി പാസ്സ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (പ്ലസ്ടു പാസ്സ്), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ് (ഇലക്‌ട്രോണിക്‌സ്/അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്സ്), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്സ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (എം.ടെക്/ബിടെക്/എം.എസ്സ്‌സി പാസ്സ്) എന്നിവയാണ് കോഴ്‌സുകൾ.

ഈ കോഴ്‌സുകളിൽ പഠിക്കുന്ന എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോം രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡിഡി സഹിതം ഒക്‌ടോബർ 12ന് വൈകിട്ട് നാലിന് മുൻപ് അതത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും