ടെലിവിഷൻ ജേർണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Mar 05, 2021, 10:05 AM IST
ടെലിവിഷൻ ജേർണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

Synopsis

പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. 

തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിലെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബിരുദമാണ് യോഗ്യത.  പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്,  പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം. ksg.keltron.in ൽ അപേക്ഷാ ഫോം ലഭിക്കും. 

KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച  അപേക്ഷകൾ ഫെബ്രുവരി 28 നകം ലഭിക്കണം. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് 673002. ഫോൺ:  8137969292, 6238840883.
 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!