പുതിയ റേഷൻ കാർഡ് എടുക്കുവാനും പേര് ചേർക്കുവാനും ഇപ്പോൾ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Feb 18, 2021, 08:40 AM IST
പുതിയ റേഷൻ കാർഡ് എടുക്കുവാനും പേര് ചേർക്കുവാനും ഇപ്പോൾ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം

Synopsis

പുതിയ റേഷൻ കാർഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷിക്കാം.

തിരുവനന്തപുരം: നിലവിൽ റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടാതെ മൊബൈൽ നമ്പർ മാറ്റുന്നതിനും ആധാർ നമ്പർ ചേർക്കുന്നതിനും വിദേശത്ത് നിന്നും നാട്ടിലെത്തിയവരുടെ എൻ ആർ ഐ സ്റ്റാറ്റസ് മാറ്റുന്നതിനും ഇതുവഴി സാധിക്കും. 

പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനു വേണ്ട രേഖകൾ 

പഞ്ചായത്തിൽ നിന്നുള്ള റസിഡൻസ് സർട്ടിഫിക്കറ്റ്, വില്ലേജിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, ഉടമയുടെ ഫോട്ടോ, മുഴുവൻ അംഗങ്ങളുടേയും ആധാർ കാർഡ്, വൈദ്യുതി കണക്ഷൻ കൺസ്യൂമർ നമ്പർ ( ഉണ്ടെങ്കിൽ), വാട്ടർ കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ), ഗ്യാസ് കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ), പുതുതായി ചേർക്കേണ്ട റേഷൻ കടയുടെ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ (ഉണ്ടെങ്കിൽ), മറ്റാരു റേഷൻ കാർഡിൽ അംഗം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡ് ഉടമ നൽകുന്ന സമ്മത പത്രം. 

ഇ - റേഷൻ കാർഡ് പദ്ധതി തൃശൂർ ജില്ലയിൽ ആരംഭിക്കുന്നതോടെ സപ്ലെ ഓഫിസിൽ പോകാതെ തന്നെ റേഷൻ കാർഡ് അക്ഷയ കേന്ദ്രത്തിലൂടെ പ്രിന്റ് ചെയ്ത് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു