സാങ്കേതിക സര്‍വകലാശാല പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Dec 24, 2020, 01:38 PM IST
സാങ്കേതിക സര്‍വകലാശാല പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം

Synopsis

അപേക്ഷാർഥികൾ app.ktu.edu.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. 

തിരുവനന്തപുരം: എ.പി.ജെ.അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എ.ഐ.സി.ടി.ഇ. ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എൻജിനീയറിങ്/ ടെക്നോളജിയിൽ ഫുൾ ടൈം പിഎച്ച്.ഡി. പ്രവേശനത്തിനായി എസ്.സി./ എസ്.ടി. വിദ്യാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷാർഥികൾ app.ktu.edu.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. എ.ഐ.സി.ടി.ഇ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ സഹിതം വേണം അപേക്ഷിക്കാൻ. 500 രൂപയാണ് അപേക്ഷാഫീസ്. ജനുവരി നാല് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്ക് phdadf@ktu.edu.in എന്ന ഇ-മെയിലിൽ ബന്ധപ്പെടണം.
 

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും