സ്റ്റേറ്റ് നിർഭയസെൽ എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ നിയമനം

Web Desk   | Asianet News
Published : Dec 24, 2020, 11:45 AM IST
സ്റ്റേറ്റ് നിർഭയസെൽ എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ നിയമനം

Synopsis

30 വയസ്സിന് മുകളിൽ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താംക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയവും താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. 


തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ പ്രതിമാസ വേതനം ലഭിക്കും. 30 വയസ്സിന് മുകളിൽ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താംക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയവും താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. 

അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണന. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡിസംബർ 30ന് അഞ്ച് മണിക്ക് മുൻപ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും