വിമുക്ത ഭടൻമാരുടെ മക്കൾക്ക് പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ്; അപേക്ഷ ഫെബ്രുവരി 28ലേക്ക് നീട്ടി

Web Desk   | Asianet News
Published : Jan 11, 2021, 12:17 PM IST
വിമുക്ത ഭടൻമാരുടെ മക്കൾക്ക് പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ്; അപേക്ഷ ഫെബ്രുവരി 28ലേക്ക് നീട്ടി

Synopsis

 2020-21 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്കാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  

തിരുവനന്തപുരം: വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. 2020-21 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്കാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഫെബ്രുവരി 25 നകം കൈപ്പറ്റണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും, മറ്റ് രേഖകളുടെ പകര്‍പ്പുകളും പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256860 എന്ന നമ്പറില്‍ ബന്ധപ്പെടുക.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു