കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു; ജൂൺ 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അയക്കണം

Web Desk   | Asianet News
Published : Jun 02, 2021, 08:54 AM IST
കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു; ജൂൺ 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അയക്കണം

Synopsis

അപൂർണ്ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. 

തിരുവനന്തപുരം: 2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്ത് അയക്കുന്നതിന് ജൂൺ 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. അപൂർണ്ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷയുടെ നിർദ്ദിഷ്ട മാതൃകകളും മറ്റ് വിശദ വിവരങ്ങളും www.sportscouncil.kerala.gov.in ൽ ലഭിക്കും. ഫോൺ:0471-2330167.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു