സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ റദ്ദാക്കി; കേന്ദ്രസർക്കാർ തീരുമാനത്തെ പ്രശംസിച്ച് അരവിന്ദ് കെജ്‍രിവാൾ

By Web TeamFirst Published Jun 1, 2021, 9:44 PM IST
Highlights

പരീക്ഷ നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോ​ഗത്തിലാണ് ഐസിഎസ്ഇ, സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചത്. 

ദില്ലി:  രാജ്യത്തൊട്ടാകെ പ്രതിസന്ധി സ‍ൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് ബാധയുടെ രണ്ടാം തരം​ഗത്തിനിടയിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. പരീക്ഷ നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോ​ഗത്തിലാണ് ഐസിഎസ്ഇ, സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചത്. മനീഷ് സിസോദിയ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ദില്ലി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ  കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ പരീക്ഷക്ക് മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും വാക്സീൻ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേ സമയം പരീക്ഷ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിനോട് സമ്മിശ്ര വികാരം ആണ് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ തീരുമാനം എടുക്കുമ്പോൾ ബദൽ എന്തെന്ന കാര്യത്തിൽ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാർഗ്ഗ നിർദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

I am glad 12th exams have been cancelled. All of us were very worried abt the health of our children. A big relief

— Arvind Kejriwal (@ArvindKejriwal)

9, 10, 11 ക്ലാസുകളിലെ ശരാശരി മാർക്ക് കണക്കാക്കി പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് നിര്‍ണയിക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് നിലവിൽ ചര്‍ച്ചകളിൽ ഉള്ളത്. ഉപരിപഠനത്തിനുള്ള അവസരങ്ങളിൽ പിന്തള്ളപ്പെട്ട് പോകുമോ എന്നത് അടക്കമുള്ള ആശങ്ക വിദ്യാര്‍ത്ഥികൾക്ക് ഇടയിലും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകരുതെന്നും അതിൽ പിന്തള്ളപ്പെട്ട് പോകരുതെന്നും അടക്കമുള്ള ആശങ്കകളും പരിഗണിച്ചേ തീരുമാനം ഉണ്ടാകാവൂ എന്ന തരത്തിലും ചര്‍ച്ചകൾ സജീവമാ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!