കായിക പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Sep 23, 2020, 09:45 AM ISTUpdated : Sep 23, 2020, 09:54 AM IST
കായിക പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Synopsis

അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ്, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിങ്, ഫിസിക്കൽ ഫിറ്റ്‌നസ് ട്രെയിനർ എന്നീ വിഭാഗങ്ങളിൽ ജൂനിയർ പരിശീലകന്റെയും ഒഴിവുണ്ട്.

തിരുവനന്തപുരം: 2020-21 അധ്യയന വർഷം തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ് പദ്ധതി നടപ്പാക്കുന്നതിനായി കായിക പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ജൂഡോ, ബോക്‌സിങ് എന്നീ ഇനങ്ങളിൽ സീനിയർ പരിശീലകന്റെ ഒഴിവാണുള്ളത്.എൻ.ഐ.എസ് ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷത്തെ പരിശീലന പരിചയവും വേണം. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ്, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിങ്, ഫിസിക്കൽ ഫിറ്റ്‌നസ് ട്രെയിനർ എന്നീ വിഭാഗങ്ങളിൽ ജൂനിയർ പരിശീലകന്റെയും ഒഴിവുണ്ട്.

എൻ.ഐ.എസ് ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കോച്ചിങ് യോഗ്യതയും ഉണ്ടായിരിക്കണം. അപേക്ഷാഫോറം  www.gvrsportsschool.org  യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ  gvrsportsschool@gmail.com  എന്ന ഇ-മെയിൽ വിലാസത്തിൽ 30ന് വൈകിട്ട് അഞ്ചിനു മുൻപായി ലഭിക്കണം.

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു