ജിപ്മറില്‍ നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

By Web TeamFirst Published Jun 15, 2021, 11:27 AM IST
Highlights

കോഴ്സുകളുടെ അക്കാദമിക് ഫീസ് വര്‍ഷം 1200 രൂപയാണ്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15-ന് വൈകീട്ട് അഞ്ചിന് മുന്പ് നല്‍കണം

ദില്ലി: ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി, നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എം. എസ്സി., പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 

മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം.എല്‍.ടി.) - മൈക്രോബയോളജി, എം.എല്‍.ടി. പത്തോളജി, മെഡിക്കല്‍ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ന്യൂറോടെക്നോളജി എന്നിവയാണ് എം.എസ്സി. അലൈഡ് ഹെല്‍ത്ത് സയന്‍സ് വിഭാഗം പ്രോഗ്രാമുകള്‍.

പീഡിയാട്രിക് നഴ്സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്, മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്, ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ നഴ്സിങ് എന്നീ സവിശേഷ മേഖലകളില്‍ എം.എസ്സി. നഴ്സിങ് ഉണ്ട്.

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ക്രിട്ടിക്കല്‍ കെയര്‍ നഴ്സിങ്, കാര്‍ഡിയോ തൊറാസിക് നഴ്സിങ്, ഓപ്പറേഷന്‍ റൂം നഴ്സിങ് എന്നിവയില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ നഴ്സിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജനറ്റിക് കൗണ്‍സലിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഫെലോഷിപ്പ് ഇന്‍ ഫാമിലി പ്ലാനിങ് എന്നിവയാണ് മറ്റ് പ്രോഗ്രാമുകള്‍.

കോഴ്സുകളുടെ അക്കാദമിക് ഫീസ് വര്‍ഷം 1200 രൂപയാണ്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15-ന് വൈകീട്ട് അഞ്ച് https://jipmer.edu.in/ വഴി (അക്കാദമിക്സ് > എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്/അഡ്മിഷന്‍സ് ലിങ്കുകള്‍ വഴി) നല്‍കാം.

click me!