കൊവിഡ്-19: ഇന്ത്യന്‍ ആര്‍മി പൊതുപ്രവേശന പരീക്ഷ റദ്ദാക്കി; പുതുക്കിയ തീയതി പിന്നീട്

Web Desk   | Asianet News
Published : Jun 15, 2021, 11:05 AM IST
കൊവിഡ്-19: ഇന്ത്യന്‍ ആര്‍മി പൊതുപ്രവേശന പരീക്ഷ റദ്ദാക്കി; പുതുക്കിയ തീയതി പിന്നീട്

Synopsis

കൊവിഡ് രോഗബാധയെത്തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനിരുന്ന പരീക്ഷയും ഇന്ത്യൻ ആർമി മാറ്റിവെച്ചിരുന്നു.

ദില്ലി: ജൂൺ 27-ന് നടത്താനിരുന്ന പൊതുപ്രവേശന പരീക്ഷ മാറ്റിവെച്ച് ഇന്ത്യൻ ആർമി. സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ട്രേഡ്സ്മാൻ ക്ലാസ് 10, 8, സോൾജ്യർ ക്ലർക്ക് തസ്തികകളിലെ തിരഞ്ഞെടുപ്പിനുള്ള പരീക്ഷയാണ് മാറ്റിവെച്ചത്. 'കൊവിഡ്-19 സാഹചര്യം പരിഗണിച്ച് ജൂൺ 27-ന് വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്താനിരുന്ന പൊതുപ്രവേശന പരീക്ഷ റദ്ദാക്കുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഇന്ത്യൻ ആർമി അറിയിച്ചു. കൊവിഡ് രോഗബാധയെത്തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനിരുന്ന പരീക്ഷയും ഇന്ത്യൻ ആർമി മാറ്റിവെച്ചിരുന്നു.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു