പി എസ് സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം

Published : Feb 06, 2023, 02:17 PM IST
പി എസ് സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം

Synopsis

സ്വയം വരുത്തുന്ന മാറ്റങ്ങൾ പ്രമാണ പരിശോധന സമയത്ത് ഉദ്യോഗാർത്ഥികൾ രേഖാമൂലം തെളിയിക്കേണ്ടതാണ്. 

തിരുവനന്തപുരം: ഉദ്യോ​ഗാർത്ഥികൾക്ക് പ്രൊഫൈലിലെ വിദ്യാഭ്യാസ യോ​ഗ്യത കൂടി തിരുത്താനുള്ള സംവിധാനം ലഭ്യമാക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാക്കിയിരുന്നു. ഇത്തരം ആവശ്യങ്ങൾക്കായി ഇനി മുതൽ പി. എസ്. സി. ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല.

ജനന തീയ്യതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം  തിരുത്തുവാനാകില്ല. അവയ്ക്ക് നിലവിലുള്ള രീതി തുടരും. തിരുത്തലുകൾ ഉദ്യോഗാർത്ഥികളുടെ അറിവോടെ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ ഒ. ടി. പി രീതിയും ഏർപ്പെടുത്തി. സ്വയം വരുത്തുന്ന മാറ്റങ്ങൾ പ്രമാണ പരിശോധന സമയത്ത് ഉദ്യോഗാർത്ഥികൾ രേഖാമൂലം തെളിയിക്കേണ്ടതാണ്. 

ഇനി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സ്വയം തിരുത്താം; ജനുവരി 26 മുതൽ സൗകര്യം ലഭ്യമാകും


 

PREV
click me!

Recommended Stories

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; അഡ്മിഷൻ ആരംഭിച്ചു
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20