വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം, ഇന്‍വിജിലേറ്റര്‍ മാസ്ക് ധരിക്കണം; നിര്‍ദ്ദേശങ്ങളുമായി സിബിഎസ്ഇ

By Web TeamFirst Published Mar 18, 2020, 6:20 PM IST
Highlights

കൊവിഡ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ ബോര്‍ഡ് പരീക്ഷയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സിബിഎസ്ഇ. 

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബോര്‍ഡ് പരീക്ഷയില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി സിബിഎസ്ഇ. രോഗവ്യാപനം തടയുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സിബിഎസ്ഇ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം, പരീക്ഷാ ഹാളിലെത്തുന്ന ഇന്‍വിജിലേറ്റര്‍മാര്‍ മാസ്കോ തൂവാലയോ കൊണ്ട് മുഖം മറയ്ക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഒരു മീറ്റര്‍ അകലം പാലിച്ചുള്ള ക്രമീകരണത്തിന് ആവശ്യമായ സ്ഥലസൌകര്യം പരീക്ഷാമുറിയില്‍ ഇല്ലെങ്കില്‍ മറ്റൊരു മുറി കൂടി ഇതിനായി ഉപയോഗിക്കണമെന്നും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ സന്യാം ഭരദ്വാജിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!